ഇനി ഇൻകമിംഗ് കോളുകൾ സൗജന്യമല്ല.. എത്ര രൂപ റീചാർജ് ചെയ്യണം??
മൊബൈൽ നെറ്റ്വർക്കുകളിൽ ഐഡിയ വോഡഫോൺ എയർടെൽ തുടങ്ങിയ കമ്പനികൾ സൗജന്യ ഇൻകമിംഗ് സംവിധാനം നിർത്തിവെച്ചിരിക്കുകയാണ്, അതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ, പലരും ഇൻകമിംഗ് കോൾ കിട്ടുവാനായി മാത്രം സിം ഉപയോഗിക്കുന്നവരുണ്ട്, ഔട്ട്ഗോയിംഗ് കോളുകൾ ചെയ്യാതെ റീചാർജ് ചെയ്യാതിരിക്കുമ്പോൾ ആ കമ്പനിക്ക് ആ ഉപഭോക്താവിനെ കൊണ്ടു യാതൊരു ഗുണവും ഇല്ലെന്നുള്ള തിരിച്ചറിവായിരുന്നു ഈ സൗജന്യ സേവനം കമ്പനികൾ നിർത്തുവാൻ കാരണം. അതിനായി വോഡഫോൺ ഐഡിയ, എയർടെൽ അവരുടെ പ്ലാനുകളിൽ മാറ്റം വരുത്തി ഇൻകമിംഗ് കോൾ ലഭിക്കുവാനായി ഒരു മാസം മിനിമം 49 രൂപയുടെ എങ്കിലും റീചാർജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാക്കി, ഈ റീചാർജിൽ 38 രൂപയുടെ സംസാര സമയവും 28 ദിവസത്തെ ഔട്ട്ഗോയിംഗ് കാലാവധിയും 28 ദിവസത്തിനു ശേഷമുള്ള അടുത്ത ഏഴു ദിവസത്തേക്ക് ഇൻകമിങ് വാലിഡിറ്റിയും ലഭ്യമാക്കി...
എന്നാൽ BSNL ൽ ഈയൊരു രീതി പണ്ടുമുതലേ ഉള്ളതാണ്, എന്നിരുന്നാലും ഉപഭോക്താക്കൾക്ക് ലാഭകരമായ രീതിയിലാണ് ബിഎസ്എൻഎൽ ഓരോ പ്ലാനും അവതരിപ്പിച്ചിട്ടുള്ളത്, മിനിമം 75 രൂപയുടെ റീചാർജിൽ 60 ദിവസത്തെ കാലാവധിയും 100 മിനിറ്റ് സംസാരസമയവും 2ജിബി ഇന്റർനെറ്റും ലഭിക്കുന്നു, കൂടാതെ 94 രൂപയുടെ റീചാർജിൽ 90 ദിവസത്തെ കാലാവധിയും 100 മിനിറ്റ് സംസാര സമയവും 3 ജീബി ഇന്റർനെറ്റും ലഭിക്കുന്നു.. ജിയോയിൽ പ്ലാനിന്റെ കാലാവധി തീർന്നു നാളുകൾക്ക് ശേഷവും ഇൻകമിങ് കോളുകൾ ലഭിക്കുന്നുണ്ട്
കൂടുതൽ ടെക്നോളജി വാർത്തകൾ വിശേഷങ്ങളുമായി വെബ്സൈറ്റ് ഫോളോ ചെയ്യുക 😍
This comment has been removed by the author.
ReplyDeleteഅതും ഇനി എത്ര നാൾ 🥴🥴🥴
ReplyDelete