കിടിലം ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് വീണ്ടും
ഫ്ലിപ്കാർട്ട് എല്ലാ വർഷവും നടത്താറുള്ളതു പോലെ വമ്പൻ ഓഫറുകളുമായി മെഗാ സെയ്ൽ ബിഗ് ബില്യൺ ഡേയ്സ് വീണ്ടും വരുന്നു,
ഈ മാസം ഇരുപത്തിയഞ്ചാം തീയതി മുതൽ 29 ആം തീയതി വരെയാണ് സെയിൽ നടക്കുന്നത്, 5 ദിവസം നീണ്ടു നിൽക്കുന്ന വില്പനയിൽ മൊബൈലുകൾ, ടിവികൾ, ഗൃഹോപകരണ വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, തുടങ്ങിയ പല ഉത്പന്നങ്ങൾക്കും ബിഗ് ബില്യൺ ഡേയ്സ് സെയ്‌ലിൽ വമ്പൻ വിലക്കിഴിവുണ്ടാകും.
ഇതിൽ സാധനങ്ങളുടെ വില കുറവിനു പുറമെ പണമടച്ചു സാധനങ്ങൾ മേടിക്കുന്നവർക്ക് പ്രത്യേക വിലക്കുറവും, ICICI ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കു 10 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കുന്നു..
എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ EMI സൗകര്യത്തിലൂടെയും ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്...
ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് ജൂലൈ ഇരുപത്തിനാലാം തീയതി ബിഗ് ബില്യൺ ഓഫർ സെയിൽ ആരംഭിക്കും.. അവർക്ക് മുൻകൂട്ടി ഓഫർ ബുക്ക് ചെയ്യാവുന്നതാണ്.. ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് ഇരുപത്തിനാലാം തീയതി ആരംഭിച്ച് 29 ആം തീയതി അവസാനിക്കും വിധമാണ് ഓഫറുകൾ നിശ്ചയിച്ചിരിക്കുന്നത്.
കൂടുതൽ ടെക്നോളജി വാർത്തകൾ ക്കും വിശേഷങ്ങൾക്കുമായി ഈ വെബ്സൈറ്റ് ഫോളോ ചെയ്യുക.. 😍
Wow....good updates....keep going
ReplyDelete