Header Ads

test

ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത


ജിയോ നെറ്റ്‌വർക്കിന്റെ കടന്നുവരവ് നമ്മളെയൊക്കെ ഞെട്ടിച്ചുകൊണ്ടായിരുന്നു, കാരണം മറ്റു നെറ്റ്‌വർക്കുകൾ തരാത്ത ഓഫറുകളുമായിട്ടാണ് ജിയോ എത്തിയത്, പിന്നീട് ജിയോ ഓഫറിന്റെ അതേ പാതയിലൂടെയായിരുന്നു മറ്റു നെറ്റ്‌വർക്കുകളുടെയും ഓട്ടം, എന്നിരുന്നാലും റീച്ചാർജ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലാഭം എപ്പോഴും ജിയോ തന്നെയാണ്. ഉദാഹരണമായി, നമ്മൾ മറ്റു നെറ്റ്‌വർക്കിൽ 249 രൂപയ്ക്ക് ഡെയിലി ഒന്നര ജിബി ഡേറ്റയും പരിധികളില്ലാത്ത കോളും ഉള്ള ഓഫർ ചെയ്യുമ്പോൾ ജിയോ തന്റെ ഉപഭോക്താക്കൾക്കായി ഈ ഓഫർ 199 രൂപയ്ക്കാണ് കൊടുക്കുന്നത്,

കൂടാതെ ജിയോയിൽ സൗജന്യ കോളർടൂൺ ഓപ്ഷനും, മിസ്ഡ് കോൾ അലർട്ട് എല്ലാം ലഭിക്കുന്നു

ഇപ്പോൾ ജിയോ തന്റെ ഉപഭോക്താക്കൾക്കായി ഡേറ്റാ ലോണും കൊടുത്തു തുടങ്ങിയിരിക്കുന്നു, ദിവസേനയുള്ള ഡാറ്റാ ഉപയോഗിച്ചു തീർന്നു വീണ്ടും നമ്മുക്ക് നെറ്റ് ഉപയോഗിക്കേണ്ട ആവശ്യം വന്നു കഴിഞ്ഞാൽ ജിയോ ലോണായി ഇന്റർനെറ്റ് നമുക്ക് തരുന്നു, അങ്ങനെ ലോൺ ഡേറ്റാ ആക്ടിവേറ്റ് ചെയ്യുന്നതിനായി 


മൈ ജിയോ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഓപ്പൺ ചെയ്യുക, ശേഷം ലോഗിൻ ചെയ്തു ആപ്ലിക്കേഷന്റെ മുകളിൽ കാണുന്ന മെനു ബട്ടൺ ക്ലിക്ക് ചെയ്യുക, അവിടെ emergency data loan എന്ന കാണുവാനായി സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക, അതു കഴിഞ്ഞു പ്രൊസീഡ് ചെയ്തുകഴിഞ്ഞാൽ 1GB ഡാറ്റ  ലോൺ ആയിട്ട് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ഡേറ്റ ലോണിന്റെ വാലിഡിറ്റി നിലവിൽ നമ്മുടെ ബേസിക് പ്ലാനിന്റെ വാലിഡിറ്റിവരെയായിരിക്കും, ജിയോ പ്രീപൈഡ് സിം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ഉള്ളത്...

കൂടുതൽ ടെക്നോളജി വാർത്തകൾക്കും വിശേഷങ്ങളുമായി ഈ വെബ്സൈറ്റ് ഫോളോ ചെയ്യുക😍.

No comments