ഇനി മൊബൈലിൽ എത്ര കാശുണ്ടെങ്കിലും മെസ്സേജ് അയക്കുവാൻ സാധിക്കുകയില്ല
ദിനംപ്രതി മൊബൈൽ സേവനദാതാക്കൾ അവരുടെ പ്ലാനുകളിൽ നിരന്തരമായി മാറ്റം വരുത്തി കൊണ്ടിരിക്കുകയാണ്, കുറച്ചുനാൾ മുമ്പ് ഫോണിൽ ഒരു രൂപയുണ്ടെങ്കിൽ കൂടി നമുക്ക് മെസ്സേജ് അയക്കാൻ സാധിക്കുമായിരുന്നു, അതിനായി ഫോണിൽ ക്യാഷ് ഇല്ലെങ്കിൽ കുറഞ്ഞത് 10 രൂപയുടെയോ 20 രൂപയുടൊയോ topup മാത്രം ചെയ്താൽ മതിയായിരുന്നു,
അതിനു ശേഷം നെറ്റ്‌വർക്ക് കമ്പനിക്കാർ സിമ്മിൽ വാലിഡിറ്റി കൂടി ഉണ്ടെങ്കിൽ മാത്രമേ മെസ്സേജ് അയക്കാൻ സാധിക്കുകയുള്ളൂ എന്ന രീതിയിലും ആക്കി, അതിനായി മിനിമം 49 രൂപയുടെ എങ്കിലും റീച്ചാർജ് ചെയ്തിരിക്കണം, വോഡഫോൺ ഐഡിയ എയർടെൽ നെറ്റ്‌വർക്കുകളിൽ എല്ലാം ഇത് നിർബന്ധമായിരുന്നു, അങ്ങനെ കുറെ നാളുകൾക്കു ശേഷം ഇപ്പോൾ അതും പോര എന്നുള്ള അവസ്ഥയിലായി
നെറ്റ്‌വർക്ക് കമ്പനിക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത് 128 രൂപയെങ്കിലും മിനിമം റീചാർജ് ചെയ്തിരിക്കണം എന്നാണ്, എങ്കിൽ മാത്രമേ നമ്മുടെ ഫോണിൽ നിന്നും ഔട്ട്ഗോയിംഗ് എസ്എംഎസുകൾ അയയ്ക്കുവാൻ സാധിക്കുകയുള്ളൂ..
ഇതിൽ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം പഴയതുപോലെ 49 രൂപയുടെ റീച്ചാർജ് ചെയ്തതിനു ശേഷം വാലിഡിറ്റിയും ടോക്ക് ടൈമും കിട്ടി ഫോണിൽ നിന്നും ബാങ്കിംഗ് ആവശ്യത്തിനുവേണ്ടി മെസ്സേജുകൾ അയയ്ക്കുവാൻ ശ്രമിച്ചാൽ ആ മെസ്സേജ് സെന്റ് ആവാതെ വരികയും ബാങ്കിൽ നിന്നുള്ള ഒടിപി കിട്ടാതെ ബാങ്കിംഗ് ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ മുഴുവനുമായി ലോഗിൻ ചെയ്യുവാൻ സാധിക്കാതെയും വരുന്നു..
ഇപ്പോൾ വാലിഡിറ്റി ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ ഫോണിലെ എത്ര എമൗണ്ട് ക്യാഷ് ഉണ്ടെങ്കിൽ കൂടി 128 രൂപയുടെ മുകളിലുള്ള റീചാർജ് നടക്കാതെ മെസ്സേജുകൾ അയക്കാൻ സാധിക്കില്ല എന്നുള്ള അവസ്ഥയിൽ ആയിരിക്കുന്നു, മറ്റു നെറ്റ്‌വർക്കുകളിലേക്ക് പോർട്ട് ചെയ്യുവാൻ UPC കോഡ് എടുക്കുവാൻ മെസ്സേജ് അയക്കണമെങ്കിൽ പോലും ഈ ഓഫർ ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്..
നിലവിൽ ജിയോയിൽ എസ്എംഎസ് അയക്കണമെങ്കിൽ മിനിമം 129 രൂപയുടെ റീച്ചാർജ് ചെയ്തിരിക്കണം എന്നുള്ള നിർബന്ധം അവിടെ ഉള്ളതുകൊണ്ട് ആകാം വോഡഫോൺ ഐഡിയ,എയർടെൽ നെറ്റ് വർക്ക് ഇവിടെയും ഇതേ പാതയിലൂടെ പോകുവാൻ ശ്രമിക്കുന്നത്..
എന്നാൽ ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ ഇതുപോലെയൊന്നും ഇല്ലാതെ പഴയതുപോലെ തന്നെ മെസ്സേജ് അയക്കാൻ സാധിക്കുന്നുണ്ട്..
കൂടുതൽ ടെക്നോളജി വാർത്തകൾക്കും വിശേഷങ്ങൾക്കും വേണ്ടി ഈ വെബ്സൈറ്റ് ഫോളോ ചെയ്യുക 😍
🥴🥴🥴
ReplyDelete