Header Ads

test

Vi യുടെ ജൂലൈ മാസത്തിലെ തകർപ്പൻ ഓഫറുകൾ. ₹8.32 നാല് ജീബി ഡാറ്റ

 

നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ ജോലിയുടെ ഭാഗമായുള്ള വർക്കുകളും അതുപോലെ സ്കൂളിലെ കുട്ടികളുടെ പഠനങ്ങളുമെല്ലാം ഓൺലൈൻ ആണല്ലോ നടന്നു കൊണ്ടിരിക്കുന്നത്..

ഇതിന്റെ ഭാഗമായി മറ്റൊരു നെറ്റ് വർക്കും അവതരിപ്പിക്കാത്ത ഓഫറുകളാണ് വോഡഫോണ് ഐഡിയ തന്നുകൊണ്ടിരിക്കുന്നത് ,ഈ ഓഫറുകൾ കൂടുതൽ ഉപകാരപ്പെടുന്നത് വർക്ക് അറ്റ് ഹോം ആളുകൾക്കും ഓൺലൈൻ ആയിട്ട് പഠനങ്ങൾ ചെയ്യുന്നവർക്കുമാണ്..

വോഡാഫോൺ ഐഡിയയുടെ ഈ മാസത്തിലെ ഡേറ്റ് കോൾ പാക്കുകൾ നോക്കാം,

249 രൂപയുടെ റീചാർജിൽ ദിവസവും ഒന്നര ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും ലഭിക്കുന്നു ഇതിന്റെ കാലാവധി 28 ദിവസമാണ്

299 രൂപയുടെ റീചാർജിൽ ദിവസവും 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 28 ദിവസത്തേക്ക്

399 രൂപയുടെ റീചാർജിൽ ദിവസവും ഒന്നര ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 56 ദിവസത്തേക്ക് ലഭിക്കുന്നു..

449 രൂപയുടെ റീചാർജ് ദിവസവും 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 56 ദിവസത്തേക്കു ലഭിക്കും

599 രൂപയുടെ റീചാർജിൽ ദിവസവും ഒന്നര ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 84 ദിവസത്തേക്ക് കിട്ടുന്നു.

699 രൂപയുടെ റീചാർജിൽ ദിവസവും 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 84 ദിവസത്തേക്ക് ലഭിക്കുന്നു, ഈ ഓഫർ 1 ദിവസമായി കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ദിവസം വരുന്ന ചാർജ് 8 രൂപ 32 പൈസയാണ്..

വോഡഫോൺ ഐഡിയ പ്രധാനമായും രണ്ടുതരം വ്യത്യസ്ത ഓഫറുകളും കൂടി തരുന്നു 

രാത്രി 12 മണി മുതൽ രാവിലെ ആറുമണി വരെ പരിധികളില്ലാതെ നെറ്റ് ഉപയോഗിക്കാം..😍

അടുത്തതായി വീക്കെൻഡ് ഓഫറുകളാണ് ദിവസേന ഉപയോഗിക്കാത്ത ഡാറ്റാ ബാലൻസ് വീക്കെൻഡിൽ അതു ക്രെഡിറ്റ് ആവുകയും ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കുവാനും സാധിക്കും,

ഈ രണ്ട് ഓഫറുകളും ലഭിക്കണമെങ്കിൽ കുറഞ്ഞത് 249 രൂപയുടെ റീചാർജ് എങ്കിലും ചെയ്തിരിക്കണം..